കാസർഗോഡ്: 2017 ജൂണ്‍ 14 ലെ തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (എന്‍ സി എ -എസ് സി, കാറ്റഗറി നമ്പര്‍: 209/2017), (എന്‍ സി എ -മുസ്ലീം, കാറ്റഗറി നമ്പര്‍: 211/2017), (എന്‍ സി എ-ഹിന്ദു നാടാര്‍ കാറ്റഗറി നമ്പര്‍: 213/2017) തസ്തികയിലേയ്ക്ക് 2019 ഡിസംബര്‍ 26 ന് നടന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ കൂടിക്കാഴ്ച മാര്‍ച്ച് 19 ന് പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍നടക്കും. ഇന്റര്‍വ്യൂ മെമ്മോ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഇന്റര്‍വ്യൂ മെമ്മോയുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
