കാസർഗോഡ്: കോവിഡ് രോഗബാധിതര്‍, രോഗം സംശയിക്കുന്നവര്‍ എന്നിവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരെയും മെഡിക്കല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഉത്തരവിട്ടു. ഗവ. ആശുപത്രികളിലെ സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ അല്ലെങ്കില്‍ ഇവര്‍ ചുമതലപ്പെടുത്തുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റാങ്കില്‍ കുറയാത്ത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ചുമതല.