കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള 12 ഐ.ടി.ഐ കളില്‍ 13 ട്രേഡുകളിലെ പ്രവേശനത്തിന് 230 സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നു. പ്രവേശത്തിനായി നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. അടിസ്ഥാന യോഗ്യത സ്റ്റെനോഗ്രാഫി കോഴ്‌സിന് പ്ലസ് ടൂവും ബാക്കി കോഴ്‌സുകള്‍ക്ക് പത്താം ക്ലാസുമാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 150 രൂപ സ്റ്റൈപ്പന്റ് ബോര്‍ഡില്‍ നിന്നും ലഭിക്കും. അപേക്ഷാ ഫോം ജൂണ്‍ 10 വരെ 10 രൂപ നിരക്കില്‍ ലഭിക്കും. അപേക്ഷ ജൂണ്‍ 15 നകം ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, ക്യൂ.എം.സി 16/765, കായല്‍വാരത്ത് ബില്‍ഡിംഗ്, താലൂക്ക്  ഓഫീസിന് സമീപം, കൊല്ലം വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474-2766340.