• മന്ത്രിസഭാ വാർഷികം; പങ്കെടുത്തത് പതിനായിരത്തിലധികം പേർ
• പട്ടയവിതരണം, ലൈഫ് വീടുകളടക്കം ആയിരക്കണക്കിന് 
സഹായ പദ്ധതികളുടെ വിതരണം.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സംസ്ഥാനം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർ്ക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ജില്ലാതല പരിപാടികൾ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളും കൂടി സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ് കോടിക്കണക്കിനു രൂപ ചെലവഴിച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരത്തിലേയ്ക്ക് എത്തിച്ചത്. 45,000 പുതിയ ക്ലാസ് മുറികളും പുതിയ കെട്ടിടങ്ങളും സര്ക്കാര് സ്‌കൂളുകൾ്ക്കായി നിർമിക്കപ്പെട്ടു. ഈ മേഖലയില് മാത്രം ഇത്രയധികം തുക ചെലവഴിക്കുന്നത് ചരിത്രത്തിലാദ്യമാണെന്ന് മന്ത്രി പറഞ്ഞു.
വികസിത രാഷ്ട്രങ്ങളുടേതിന് സമാനമായ ആരോഗ്യ മേഖലയാണ് ഇന്ന് കേരളത്തിന്റേത്. ഈ മേഖലയിലെ കുറവുകൾ മനസ്സിലാക്കി ആർദ്രം പോലുള്ള പദ്ധതികൾ് സർക്കാർ നടപ്പിലാക്കി. 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പൂർണമായും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ സാധിച്ചതും സർ്ക്കാർ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്താന് കഴിഞ്ഞതും ശ്രദ്ധേയ നേട്ടങ്ങളാണെന്ന് മന്ത്രി പറഞ്ഞു.
ഭവന നിർമാണം ചരിത്ര നേട്ടം കൈവരിച്ച മറ്റൊരു മേഖലയാണ്. ലൈഫ് മിഷൻ വഴി തിരുവനന്തപുരം ജില്ലയിൽ മാത്രം 4,181 വീടുകൾ നിർ്മാണം പൂര്ത്തീകരിച്ച് താമസയോഗ്യമാക്കി. ഹരിതകേരളം പദ്ധതിയിലൂടെ വരട്ടാർ ഉൾ്പ്പടെയുള്ള ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കാന് സാധിച്ചതും സര്ക്കാരിന്റെ പ്രവർത്തന നേട്ടങ്ങളിൽ മുന്നിട്ടു നിൽക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലക്ഷ്യ ബോധത്തോടെ നടപ്പിലാക്കുന്ന വികസന പദ്ധതികളാണ് സംസ്ഥാന സര്ക്കാരിന്റേതെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന ഡെപ്യൂട്ടി സ്പീക്കർ് വി. ശശി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമാണം കൃഷി തുടങ്ങിയ നാലു മേഖലകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതികൾ സമ്പൂർ്ണ പുരോഗതിയാണ് ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരത്തിലധികം പൊതുജനങ്ങളെയും, ഗുണഭോക്താക്കളെയും സാക്ഷിയാക്കി കഴക്കൂട്ടം ട്രാവൻകൂർ കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പട്ടയങ്ങളുടെ വിതരണം, ലൈഫ് പദ്ധതിയിലൂടെ പൂർ്ത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനം, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയവ കൈമാറി. ഇതോടൊപ്പം ടെക്‌നോപാർ്ക്കിന്റെ വികസനത്തിനായി സ്ഥലം ഏറ്റെടുത്തപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട ഏഴ് കുടുംബങ്ങള്ക്ക് അഞ്ച് സെന്റ് ഭൂമി വീതം നൽകിയതിന്റെ ആധാരവും കൈമാറി.
ഡോ. എ. സമ്പത്ത് എം.പി, മേയർ വി.കെ പ്രശാന്ത്, എം.എൽ്.എമാരായ സി. ദിവാകരന്, ഡി.കെ മുരളി, ബി. സത്യൻ്, സി.കെ ഹരീന്ദ്രൻ, വി. ജോയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാ ബീഗം, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ജില്ലാ കളക്ടർ ഡോ. കെ. വാസുകി  വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, ജില്ലാ ഇൻഫോ്‌മേഷൻ ഓഫീസൻ് എ. അരുണ്കുമാര് തുടങ്ങിയവര് പരിപാടിയില് പങ്കെടുത്തു. പരിപാടിയോട് അനുബന്ധിച്ച് വൈലോപ്പള്ളി സംസ്‌കൃതി ഭവനും, വയലാർ സാംസ്‌കാരിക വേദിയും സംയുക്തമായി സ്മൃതിഗീതം എന്ന സംഗീത പരിപാടിയും വേദിയിൽ അവതരിപ്പിച്ചു.