ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള നാലാം ദിനം പിന്നിട്ടപ്പോള്‍ ബുധനാഴ്ച ലഭിച്ചത് 7 നാമനിര്‍ദ്ദേശ പത്രികകള്‍. കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി തോമസ് കെ.തോമസ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
മാവേലിക്കര നിയമസഭാ മണ്ഡലത്തില്‍ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായി ശശികുമാര്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായി സുഭാഷ്, ചെങ്ങന്നൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മെല്‍വിന്‍ കെ. മാത്യു, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായി ഗോപിനാഥന്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി.
ഹരിപ്പാട് നിയമസഭാ മണ്ഡലത്തില്‍ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ഥിയായി മധു റ്റി. എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റീസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അംബിക കെ.എന്‍. നാമനിര്‍ദ്ദേശ പത്രിക നല്‍കി. നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്ന അവസാന തിയതി മാര്‍ച്ച് 19 ആണ്.