കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂമുകളില്‍ എത്തിച്ചു. നാടുകാണിയിലെ കിന്‍ഫ്ര ഗോഡൗണില്‍ നിന്നാണ് 11 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകള്‍ വിതരണം ചെയ്തത്. മാര്‍ച്ച് 11ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് ആദ്യ റാന്‍ഡമൈസേഷന്‍ നടന്നത്. ആകെ 3137 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 4210 വിവി പാറ്റ് മെഷീനുകളും 3830 കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളും ആണ് വിതരണം ചെയ്തത്. ഓരോ ബൂത്തിലേയും മെഷീനുകളുടെ 34 ശതമാനം വിവിപാറ്റുകളും 22 ശതമാനം കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകളുമാണ് റിസര്‍വായി സൂക്ഷിക്കുക. 11 മണ്ഡലങ്ങളിലേക്കുമുള്ള ഇവിഎമ്മുകള്‍ അതാത് റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷയോടെയാണ് സ്‌ട്രോങ്ങ് റൂമുകളില്‍ എത്തിച്ചത്. ഈ കേന്ദ്രങ്ങളില്‍ വച്ചാണ് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടക്കുക. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വഹിച്ചുള്ള വാഹനത്തിന്റെ യാത്ര നിരീക്ഷിക്കുന്നതിന് എലി-ട്രെയ്‌സസ് (Ele-traces) എന്ന പേരില്‍ പ്രത്യേക മൊബൈല്‍ ആപ്പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരുന്നു. വോട്ടിംഗ് മെഷീനുകളെ അനുഗമിക്കുന്ന സെക്ടറര്‍ ഓഫീസര്‍മാരുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പ് വഴി വാഹനത്തിന്റെ ലൊക്കേഷന്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത.
ഓരോ മണ്ഡലത്തിലെയും സ്‌ട്രോങ്ങ് റൂമുകള്‍:
പയ്യന്നൂര്‍ – എ കെ എസ് ജി വി എച്ച് എസ് എസ്, പയ്യന്നൂര്‍. കല്യാശേരി – മാടായി ഗവ ഐടിഐ മാടായി. തളിപ്പറമ്പ്-സര്‍സയ്ദ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തളിപ്പറമ്പ്. ഇരിക്കൂര്‍ -ടാഗോര്‍ വിദ്യാനികേതന്‍, തളിപ്പറമ്പ്. അഴീക്കോട് – കൃഷ്ണമേനോന്‍ വനിത കോളേജ്, പളളിക്കുന്ന്. ധര്‍മടം – എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തോട്ടട. തലശ്ശേരി- ബ്രണ്ണന്‍ കോളേജ്, തലശ്ശേരി.കൂത്തുപറമ്പ്- നിര്‍മലഗിരി കോളേജ്, കൂത്തുപറമ്പ്. മട്ടന്നൂര്‍ – ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മട്ടന്നൂര്‍. പേരാവൂര്‍ – സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇരിട്ടി. കണ്ണൂര്‍ – മുനിസിപ്പല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കണ്ണൂര്‍.