മലപ്പുറം:നിയമസഭയിലേക്കും മലപ്പുറം ലോക്‌സഭയിലേക്കുമുള്ള കിറ്റുകള്‍ വിതരണം ചെയ്തു. 3000 പി.പി.ഇ കിറ്റുകളാണ് ബൂത്ത് ലെവല്‍ ഓഫീസര്‍ക്കായി ജില്ലയിലെത്തിയത്. ഇതില്‍ 2753 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള കിറ്റുകളാണ് വിതരണം ചെയ്തത്. പി.പി.ഇ കിറ്റുകള്‍ കൂടാതെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കായി 2753 പ്രത്യേക ബി.എല്‍.ഒ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്. മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് തുടങ്ങിയവയടങ്ങിയതാണ് ബി.എല്‍.ഒ കിറ്റുകള്‍.
ഇ.വി.എം കമ്മീഷനിങിനായി 16 റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള പി.പി.ഇ കിറ്റുകളില്‍ 14 എണ്ണം വിതരണം ചെയ്തു. ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്യുന്നവര്‍ക്കായി 16 കിറ്റുകള്‍ നേരത്തെ നല്‍കിയിരുന്നു. നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുന്ന റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള 17 കിറ്റുകളും റിട്ടേണിങ് ഓഫീസര്‍മാരുടെ സ്റ്റാഫുകള്‍ക്കുള്ള 17 കിറ്റുകളും നേരത്തെ വിതരണം ചെയ്തിരുന്നു. ആന്റി ഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ്, ഫ്‌ളയിങ് സ്‌ക്വാഡ്, സര്‍വൈലന്‍സ് ടീം, വീഡിയോ സര്‍വൈലന്‍സ് ടീം തുടങ്ങിവയിലെ ഉദ്യോഗസ്ഥര്‍ക്ക് 14260 സോണല്‍ സ്‌ക്വാഡ് കിറ്റുകളാണ് ജില്ലയില്‍ എത്തിയിട്ടുള്ളത്. അതില്‍ 192 ടീമുകള്‍ക്ക് 1536 സോണല്‍ സ്‌ക്വാഡ് കിറ്റുകള്‍ വിതരണം ചെയ്തു.