കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധമൊരുക്കാനുള്ള പ്രതിരോധ കിറ്റുകള്‍ തയ്യാറായി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് കിറ്റുകളിലേക്കാവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, എന്‍ 95 മാസ്‌ക്, ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍, കൈയുറകള്‍, ഫേസ് ഷീല്‍ഡ് എന്നിവ എത്തിച്ചത്. റിട്ടേണിംഗ് ഓഫീസര്‍, അസി.റിട്ടേണിംഗ് ഓഫീസര്‍, ആര്‍ഒ/എആര്‍ഒ സ്റ്റാഫ്, ഇവിഎം വിതരണം, ഇവിഎം കമ്മീഷനിംഗ്, സെക്ടറല്‍ ഓഫീസര്‍മാര്‍, റൂട്ട് ഓഫീസര്‍മാര്‍, ഡ്രൈവര്‍മാര്‍, ബി എല്‍ ഒ, മൈക്രോ ഒബ്സര്‍വര്‍മാര്‍, സോണല്‍ സ്‌ക്വാഡ്, പോസ്റ്റല്‍ ബാലറ്റ് തുടങ്ങിയവയ്ക്കുള്ള കോവിഡ് പ്രതിരോധ കിറ്റുകളാണ് നിലവില്‍ ജില്ലയിലെത്തിയത്.
റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കായി 500 മില്ലി ലിറ്ററിന്റെ 20 സാനിറ്റൈസര്‍ ബോട്ടിലുകളും, 100 എന്‍ 95 മാസ്‌കുകളും, 200 ഗ്ലൗസുകളും, 10 ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്ററും, 100 ഫേസ് ഷീല്‍ഡുകളുമാണ് തയ്യാറാക്കിയത്. റിട്ടേണിംഗ് ഓഫീസര്‍ , അസി.റിട്ടേണിംഗ് ഓഫീസര്‍, സ്റ്റാഫ് അംഗങ്ങള്‍ക്കായി 500 മില്ലി ലിറ്ററിന്റെ 40 സാനിറ്റൈസര്‍ ബോട്ടിലുകളും, 1000 എന്‍ 95 മാസ്‌കുകളും, 600 ഗ്ലൗസുകളുമാണ് കോവിഡ് പ്രതിരോധത്തിനായി തയ്യാറാക്കിയ സാമഗ്രികള്‍.
ഇവിഎം വിതരണത്തിനായി 500 മില്ലി ലിറ്ററിന്റെ 10 സാനിറ്റൈസര്‍ ബോട്ടിലുകളും, 50 എന്‍ 95 മാസ്‌കുകളും, 100 ഗ്ലൗസുകളുമാണ് നീക്കിവെച്ചിരിക്കുന്നത്. ഇവിഎം കമ്മീഷനിംഗിനായി 500 മില്ലി ലിറ്ററിന്റെ 50 സാനിറ്റൈസര്‍ ബോട്ടിലുകളും, 1200 എന്‍ 95 മാസ്‌കുകളും, 1200 ഗ്ലൗസുകളും തയ്യാറാക്കിയിട്ടുണ്ട്. സെക്ടറല്‍ ഓഫീസര്‍മാര്‍ക്കായി 500 മില്ലി ലിറ്ററിന്റെ 320 സാനിറ്റൈസര്‍ ബോട്ടിലുകളും, 640 എന്‍ 95 മാസ്‌കുകളും, 1280 ഗ്ലൗസുകളും, 640 ഫേസ് ഷീല്‍ഡുകളുമാണ് കിറ്റുകളിലേക്കായി ഒരുക്കിയിട്ടുള്ളത്. റൂട്ട് ഓഫീസര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കുമുള്ള കിറ്റുകളിലേക്ക് 200 മില്ലി ലിറ്ററിന്റെ 3400 സാനിറ്റൈസര്‍ ബോട്ടിലുകളും, 3400 എന്‍ 95 മാസ്‌കുകളും, 6800 ഗ്ലൗസുകളുമാണ് തായ്യാറാക്കിയിരിക്കുന്നത്.
200 മില്ലി ലിറ്ററിന്റെ 2556 സാനിറ്റൈസര്‍ ബോട്ടിലുകളും, 5112 എന്‍ 95 മാസ്‌കുകളും, 5112 ഗ്ലൗസുകളും 2556 ഫേസ് ഷീല്‍ഡുകളും ബി എല്‍ ഒ മാര്‍ക്കുള്ള കിറ്റുകളിലേക്കായി തയ്യാറാക്കിയ കോവിഡ് പ്രതിരോധ സാമഗ്രികള്‍. മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കുള്ള കിറ്റുകളിലേക്കായി 200 മില്ലി ലിറ്ററിന്റെ 160 സാനിറ്റൈസര്‍ ബോട്ടിലുകളും, 320 എന്‍ 95 മാസ്‌കുകളും, 320 ഗ്ലൗസുകളും 160 ഫേസ് ഷീല്‍ഡുകളും തയ്യാറാണ്. സോണല്‍ സ്‌ക്വാഡുകള്‍ക്കായി 200 മില്ലി ലിറ്ററിന്റെ 10400, സാനിറ്റൈസര്‍ ബോട്ടിലുകളും, 10400 എന്‍ 95 മാസ്‌കുകളും, 20800 ഗ്ലൗസുകളും 2080 ഫേസ് ഷീല്‍ഡുകളും തയ്യാറാണ്.
200 മില്ലി ലിറ്ററിന്റെ 18340 സാനിറ്റൈസര്‍ ബോട്ടിലുകളും, 18340 എന്‍ 95 മാസ്‌കുകളും, 36680 ഗ്ലൗസുകളും 18340 ഫേസ് ഷീല്‍ഡുകളും 18340 പി പി ഇ കിറ്റുകളുമാണ് പോസ്റ്റല്‍ ബാലറ്റ് കിറ്റുകളിലേക്കായി തയ്യാറാക്കിയത്. ബൂത്തുകളിലേക്കുള്ള കോവിഡ് പ്രതിരോധ സാമഗ്രികള്‍ പിന്നീടെത്തിക്കും.