ജനുവരിയിൽ നടന്ന കെ.ടെറ്റ് ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.pareekshabhavan.gov.in, www.ktet.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭിക്കും. നാലു കാറ്റഗറികളിലായി 108387 പേർ പരീക്ഷയെഴുതിയതിൽ 20881 പേർ കെ.ടെറ്റ് യോഗ്യതാ പരീക്ഷ വിജയിച്ചു.
നാല് കാറ്റഗറികളിലായി ആകെ വിജയശതമാനം 19.27. കാറ്റഗറിൽ- I ൽ 1388 പേർ വിജയിച്ചു. വിജയശതമാനം 5.11, കാറ്റഗറി- II ൽ 6137 പേർ വിജയിച്ചു. വിജയശതമാനം 26.50. കാറ്റഗറി- III ൽ 11905 പേർ വിജയിച്ചു. വിജയശതമാനം 25.02. കാറ്റഗറി- IV ൽ 1451 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 13.80.
പരീക്ഷ വിജയിച്ചവർക്ക് വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.