കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ  മക്കള്‍ക്ക്   ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള 12 ഐടിഐ കളില്‍  13 ട്രേഡുകളില്‍ പ്രവേശനത്തിന് കേരള തൊഴിലാളി ക്ഷേമനിധിബോര്‍ഡിലെ വരിക്കാരായ  തൊഴിലാളികളുടെ  മക്കള്‍ക്ക് 230 സീറ്റുകള്‍ സംവരണം ചെയ്തിട്ടുളളതിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വരിക്കാരായ തൊഴിലാളികളുടെ കുട്ടികള്‍ നിശ്ചിതഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഐടിഐ പ്രവേശനത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന യോഗ്യത പത്താംക്ലാസ് ആണ്.  അപേക്ഷകര്‍ ഐടിഐ കളില്‍ ആവശ്യമുളള  ട്രേഡുകളില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം അതിന്റെ പകര്‍പ്പ്കൂടി  അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം  150 രൂപ സ്റ്റൈപ്പന്റ് ബോര്‍ഡില്‍ നിന്നും നല്‍കും. അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ കാര്യാലയങ്ങളില്‍  ജൂണ്‍ 15 നകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ജില്ലാകാര്യാലയങ്ങളുമായി ബന്ധപ്പെടുക.