തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സി വിജില്‍ ആപ്പുവഴി നല്‍കിയിട്ടും സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വര്‍മാരെ വിവരം അറിയിക്കാമെന്ന് എക്സ്പെന്‍ഡീച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. നിയമസഭാ മണ്ഡലം തിരിച്ചുള്ള നിരീക്ഷകരുടെ വിവരങ്ങള്‍ ചുവടെ.
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ് – സംഗീത യാദവ്(9188619405)
നെടുമങ്ങാട്, വാമനപുരം, അരുവിക്കര – പ്രേം പ്രകാശ് മീണ(9188619406)
കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം – ദിനേഷ് ബാദ്ഗുജര്‍(9188619407)
പാറശ്ശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര – ലക്ഷ്മണ്‍ സിംഗ് ഗുര്‍ജാര്‍(9188619404)