കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിന് ഫോം 12 ല്‍ അപേക്ഷിക്കണം. ആബസന്റീസ് വോട്ടര്‍മാര്‍ക്കുള്ള 12 ഡി ഫോമില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. ഫോം 12 ല്‍ അപേക്ഷകന് പോസ്റ്റല്‍ ബാലറ്റ് ലഭിക്കേണ്ട വിലാസം കൃത്യമായി രേഖപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തേണ്ട മണ്ഡലത്തിന്റെ പേര്, വോട്ടു ചെയ്യേണ്ട പോളിങ് സ്റ്റേഷന്റെ പേര്, നമ്പര്‍, വോട്ടര്‍ ഐ ഡി കാര്‍ഡ് നമ്പര്‍, അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ എന്നിവയും കൃത്യമായും രേഖപ്പെടുത്തണം.
തെരഞ്ഞെടുപ്പ് ചുമതലയുണ്ടെന്ന് തെളിയിക്കുന്ന ഉത്തരവിന്റെ പകര്‍പ്പും അപേക്ഷയൊടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ ഏപ്രില്‍ രണ്ടിനകം ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് ലഭിക്കണം. പോളിങ് ചുമതയലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നടക്കുന്ന രണ്ടാം ഘട്ട പരിശീലന കേന്ദ്രങ്ങളിലും ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരായ മഞ്ചേശ്വരം, കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലെ തഹസില്‍ദാര്‍മാരില്‍ നിന്നും കളക്ടറേറ്റിലെ ഇലക്ഷന് വിഭാഗത്തില്‍ നിന്നും ഫോം 12 ലഭിക്കും. ഫോണ്‍: 04994 255325, 255324