കൊല്ലം: കടപ്പുറത്ത് കവിതയുടെ നനുത്ത കാറ്റായി എത്തി തിരഞ്ഞെടുപ്പ് സന്ദേശങ്ങള്‍. എല്ലാവരേയും വോട്ടുചെയ്യിക്കാനായി സ്വീപ് നടത്തുന്ന ബോധവത്കരണ പരിപാടിയില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ സ്വന്തം വരികള്‍ ഈണത്തില്‍ ചൊല്ലി. ഉപ്പയെന്ന കവിതയുടെ അടരുകളില്‍ സ്വയം മറന്നവരിലേക്കുമെത്തി തിരഞ്ഞെടുപ്പ് സന്ദേശം. ജനാധിപത്യത്തിന്റെ മഹോത്സവത്തില്‍ പങ്കാളിയാകാന്‍ ഒരു ഓര്‍മപ്പെടുത്തല്‍. സമ്മതിദാന അവകാശം പാഴാക്കരുതെന്ന പറായതെ പറഞ്ഞ വരികള്‍.
കലാസന്ധ്യയുടെ ഭാഗമായി മഹേഷ് തേനാദിയും സംഘവും നാടന്‍പാട്ട് പാടി. തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പ്രകാശനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. പൊതുജനത്തിന്റെ ഒപ്പ് ശേഖരണത്തിനായി സിഗ്നേച്ചര്‍ വോളും അനുബന്ധമായി ഒരുക്കിയിരുന്നു.
