എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷ്യല്‍ ജനറല്‍ ഒബ്‌സര്‍വര്‍ ജെ. രാമകൃഷ്ണറാവു ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, പോലീസ് കമ്മീഷണര്‍ നാഗരാജു, റൂറല്‍ എസ്. പി. കെ. കാര്‍ത്തിക് എന്നിവരുമായി ചേംബറില്‍ ചര്‍ച്ച നടത്തി. ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളുടെ വരണാധികാരികളുമായും അദ്ദേഹം ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി. ഓരോ ബൂത്തിലെയും ക്രമീകരണങ്ങള്‍, പോസ്റ്റല്‍ ബാലറ്റുകളുടെ വിതരണം തുടങ്ങിയ വിശദാംശങ്ങള്‍ അവലോകനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജിയോ.ടി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.