മണ്ഡലങ്ങളില്‍ സൗകര്യമൊരുക്കി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ വകുപ്പുകളിലെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിനായി ജില്ലയിലെ അതത് നിയോജക മണ്ഡലം പരിധിയില്‍പ്പെട്ട പോളിംഗ് സ്‌റ്റേഷനില്‍ വരണാധികാരികള്‍ സൗകര്യമൊരുക്കി. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും 28, 29, 30 തിയതികളിലായി രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. മണ്ഡലം, വരണാധികാരി, പോളിംഗ് സ്‌റ്റേഷന്‍ ക്രമത്തില്‍.
1. വടകര മണ്ഡലം- റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ വടകര-ബിഇഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വടകര.
1. കുറ്റ്യാടി- പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കോഴിക്കോട്-മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, റൂം നമ്പര്‍ 35, ഗ്രൗണ്ട്ഫ്‌ളോര്‍, നോര്‍ത്ത്‌സൈഡ്, ന്യൂ ബ്ലോക്ക്.
3. നാദാപുരം- ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍), സഹകരണ സംഘം കോഴിക്കോട്- ഗവ. യുപി സ്‌കൂള്‍ നാദാപുരം (ജില്ലാ പഞ്ചായത്ത് കെട്ടിടം-പടിഞ്ഞാറ് വശം).
4. കൊയിലാണ്ടി-ഡപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) കലക്ട്രേറ്റ് കോഴിക്കോട്-ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പന്തലായനി, കൊയിലാണ്ടി, റൂം നമ്പര്‍ 4 ഗ്രൗണ്ട്ഫ്‌ളോര്‍.
5. പേരാമ്പ്ര-ജില്ലാ ലേബര്‍ ഓഫീസര്‍ കോഴിക്കോട്-ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പേരാമ്പ്ര.
6. ബാലുശ്ശേരി- ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) കലക്ട്രേറ്റ് കോഴിക്കോട്- ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്.
7. എലത്തൂര്‍-ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) കലക്ട്രേറ്റ് കോഴിക്കോട്- ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, മീറ്റിംഗ്ഹാള്‍, താഴത്തെനില.
8. കോഴിക്കോട് നോര്‍ത്ത്-സബ് കലക്ടര്‍ കോഴിക്കോട്-കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ ജിയുപി സ്‌കൂള്‍ (കെട്ടിടത്തിന്റെ ഇടതുവശം) വേങ്ങേരി.
9. കോഴിക്കോട് സൗത്ത്-ജോയിന്റ് കമിഷണര്‍ (ഇന്റലിജന്റ്‌സ്) സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പ് കോഴിക്കോട്-ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോഴിക്കോട്, ഹൈസ്‌കൂള്‍ പ്രധാന കെട്ടിടം, വലതുവശം റൂം നമ്പര്‍ 1.
10. ബേപ്പൂര്‍-ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ കോഴിക്കോട്-ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഫറോക്ക് (പുതിയ കെട്ടിടം).
11. കുന്ദമംഗലം- അസി. ഡവലപ്‌മെന്റ് കമിഷണര്‍ (ജനറല്‍) കോഴിക്കോട്-രാജീവ്ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയം, ഗ്രൗണ്ട്ഫ്‌ളോര്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം.
12. കൊടുവള്ളി-ഡെപ്യൂട്ടി ഡയറക്ടര്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് കോഴിക്കോട്-മുസ്ലിം ഓര്‍ഫനേജ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊടുവള്ളി.
13. തിരുവമ്പാടി-ജില്ലാ സപ്ലൈ ഓഫീസര്‍ കോഴിക്കോട്- സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തിരുവമ്പാടി.