കൊച്ചി: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന് കൊച്ചി നാവിക വിമാനത്താവളത്തില്‍ ഔദ്യോഗിക യാത്രയയപ്പ്. ഗുരുവായൂരില്‍ നിന്നും ഹെലിക്കോപ്റ്ററില്‍ വൈകിട്ട് 5.50നാണ് ഉപരാഷ്ട്രപതി നാവിക വിമാനത്താവളമായ ഐ.എന്‍.എസ് ഗരുഡയിലിറങ്ങിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ എന്നിവരും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. മേയര്‍ സൗമിനി ജയിന്, പ്രൊഫ. കെ.വി. തോമസ് എം.പി, ദക്ഷിണനാവിക കമാന്‍ഡ് മേധാവി വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വെ, പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ് എന്നിവര്‍ ഉപരാഷ്ട്രപതിയെ യാത്രയാക്കാന്‍ വിമാനത്താവളത്തിലെത്തി.
