പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില് നേരിട്ട് പോളിംഗ് ബൂത്തില് പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്‌സന്റീ വോട്ടര്മാര്ക്കുള്ള വോട്ടിംഗ് നാളെ മുതല് (മാര്ച്ച് 26) ആരംഭിക്കും. ജില്ലയില് 24978 ആബ്സന്റീ വോട്ടര്മാരാണുള്ളത്. കോവിഡ് രോഗബാധിതര്, നിരീക്ഷണത്തിലുള്ളവര്, ഭിന്നശേഷിക്കാര്, 80 വയസിനു മുകളില് പ്രായമുള്ളവര് എന്നിവര്ക്കാണ് വോട്ടിങ് ആരംഭിക്കുന്നത്. രാവിലെ 10 മുതല് വൈകിട്ട് 5 വരെ ആയിരിക്കും വോട്ടിങ് സമയം.
കോവിഡ് രോഗികളും നിരീക്ഷണത്തിലുള്ളവരും ഉള്പ്പെടെ 33 പേര്, 2727 ഭിന്നശേഷി വോട്ടര്മാര്, 80 വയസിനു മുകളിലുള്ള 22218 മുതിര്ന്ന പൗരന്മാര് എന്നിവരെ ഉദ്യോഗസ്ഥര് നേരിട്ട് വീടുകളില് പോയി ഇന്നുമുതല് (മാര്ച്ച് 26) ഏപ്രില് ഒന്നുവരെ പോസ്റ്റല് ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കും. പോളിംഗ് ഓഫീസര്, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്വര്, പോലീസ്, വീഡിയോഗ്രാഫര് എന്നിങ്ങനെ അഞ്ച് പേര് പോളിംഗ് ടീമില് ഉണ്ടാകും.
പോളിംഗ് ബൂത്തിലേത് പോലെ പൂര്ണ്ണമായും സുരക്ഷയും രഹസ്യസ്വഭാവവും നിലനിര്ത്തിയാണ് വോട്ട് ചെയ്യിപ്പിക്കുക. പോളിംഗ് ഏജന്റുമാരെ ഏര്പ്പാടാക്കുന്നതിന് വോട്ടര്മാരുടെ ലിസ്റ്റും വോട്ടിംഗ് നടക്കുന്ന ദിവസവും സ്ഥാനാര്ഥികളെ മുന്കൂട്ടി അറിയിച്ചിട്ടുണ്ട്.
ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി അഞ്ച് പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന 235 ടീമുകളാണ് ആബ്‌സന്റീ വോട്ടര്മാരെ വോട്ട് ചെയ്യിപ്പിക്കുന്നത്. ഉദ്യോഗസ്ഥര്ക്ക് ഇതിനായി പരിശീലനം നല്കിയിട്ടുണ്ട്. അവശ്യ സര്വീസ് ആബ്സന്റീ വോട്ടര്മാര്ക്കായി മാര്ച്ച് 28, 29, 30 തീയതികളില് അതാത് നിയോജകമണ്ഡലങ്ങളില് പോസ്റ്റല് വോട്ടിംഗ് കേന്ദ്രങ്ങള് സജ്ജീകരിച്ച് രാവിലെ ഒമ്പത് മുതല് അഞ്ച് വരെ വോട്ട് ചെയ്യാനുള്ള സൗകര്യമേര്പ്പെടുത്തിയിട്ടുണ്ട്.