മലപ്പുറം:   നിയമസഭ/ലോകസഭ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റ് കവറുകള്‍ മലപ്പുറം ടൗണ്‍ ഹാളില്‍ വിതരണം ചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിലേക്കായി 13 ബി കവറുകള്‍ 35,000 എണ്ണവും 13 സി കവറുകള്‍ 36,000 എണ്ണവുമാണ് നല്‍കിയത്. ലോകസഭ തെരഞ്ഞെടുപ്പിലേക്ക് 13 ബി കവറുകള്‍ 15,000 എണ്ണവും 13 സി കവറുകള്‍ 42,000 എണ്ണവും  വിതരണം ചെയ്തു.  50,000 ബ്രൗണ്‍ കവറുകളും നല്‍കിയിട്ടുണ്ട്.