തിരുവനന്തപുരം: കുറ്റിച്ചൽ പഞ്ചായത്തിലെ മണ്ണാംകോണം, പൊടിയം സെറ്റിൽമെന്റുകളിൽ കോവിഡ് വാക്സിനേഷൻ ആരംഭിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
ട്രൈബൽ മേഖലയിൽ തുടർന്നുള്ള ദിവസങ്ങളിലും 60 വയസിനു മുകളിലുള്ളവർക്കും 45നും 59നുമിടയിൽ പ്രായമുള്ള അനുബന്ധ രോഗബാധിതർക്കും വാക്സിനേഷൻ നൽകുമെന്നും കളക്ടർ അറിയിച്ചു