എറണാകുളം: ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡല പരിധികളിലായി അനുമതിയില്ലാത്ത 60266 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നീക്കം ചെയ്തത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാനായി ഒരുക്കിയിരിക്കുന്ന സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ഇതുവരെ ലഭിച്ചത് 12009 പരാതികളാണ്. ഇവയില്‍ 11761 പരാതികളിലും നടപടി സ്വീകരിച്ചു.