എറണാകുളം: ജില്ലയിൽ അവശ്യ സർവീസുകാർക്കുള്ള വോട്ടെടുപ്പ് മാർച്ച് 28 മുതൽ 30 വരെ അതാത് നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ നടക്കും. രാവിലെ 9 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പോളിംഗ് ഡ്യൂട്ടിയില്ലാത്ത അവശ്യ സർവീസിൽ ഉൾപ്പെടുന്നവർക്കാണ് സെൻ്ററുകൾ സജ്ജമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പട്ടികയിലുള്ള 16 അവശ്യ സർവീസുകളിലെ ജീവനക്കാർക്കാണ് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്നത്.

ഇവർക്ക് പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ടെടുപ്പ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ് , പോലീസ്, ഫയർ ഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി സർവീസ്, വനം വകുപ്പ് , കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ആൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റയിൽവേസ്, പോസ്റ്റൽ സർവീസ്, ടെലഗ്രാഫ് , ,ആംബുലൻസ് സർവീസ്, തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിനായി കമീഷൻ അംഗീകരിച്ചിട്ടുള്ള മാധ്യമ പ്രവർത്തകർ, ഏവിയേഷൻ , ഷിപ്പിംഗ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് അവസരം. നേരത്തെ പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകിയവർക്കാണ് വോട്ടിംഗ് സെൻ്ററിൽ വോട്ടു ചെയ്യാൻ അവസരം.

ജില്ലയിലെ പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകൾ

പെരുമ്പാവൂർ – ഗവൺമെൻറ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പെരുമ്പാവൂർ

അങ്കമാലി – ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസ് അങ്കമാലി

ആലുവ – താലൂക്ക് ഓഫീസ് ആലുവ

കളമശ്ശേരി- വില്ലേജ് ഓഫീസ് തൃക്കാക്കര നോർത്ത് പത്തടിപ്പാലം

പറവൂർ – ഗവൺമെൻറ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ പറവൂർ

വൈപ്പിൻ – ബ്ലോക്ക് ഓഫീസ് കുഴുപ്പിള്ളി

കൊച്ചി – ഔവർ ലേഡി സി ജി എച്ച് എസ് തോപ്പുംപടി

തൃപ്പൂണിത്തുറ – ഗവൺമെൻറ് ബോയ്സ് ഹൈസ്കൂൾ തൃപ്പൂണിത്തുറ

എറണാകുളം- എസ് ആർ വി എൽ പി എസ് എറണാകുളം

തൃക്കാക്കര – പാപ്പാലി മെമ്മോറിയൽ സ്റ്റേജ് അയ്യനാട് എൽപിഎസ് അയ്യനാട്

കുന്നത്തുനാട് – ബ്ലോക്ക് ഇൻഫർമേഷൻ സെൻ്റർ വടവുകോട് ബ്ലോക്ക് പഞ്ചായത്ത്

പിറവം – എം കെ എം എച്ച് എസ് എസ് പിറവം

മൂവാറ്റുപുഴ – നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ മൂവാറ്റുപുഴ

കോതമംഗലം – ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കോതമംഗലം