പാലക്കാട്: ഷൊര്ണൂര് നിയോജക മണ്ഡലത്തിലെ ഇലക്ടോണിക് വോട്ടിങ് മെഷീന്റെ കമ്മീഷനിംഗ് മാര്ച്ച് 29 ന് ഒറ്റപ്പാലം എല്.എസ്.എന്.ജി.എച്ച്.എസ്.എസില് രാവിലെ ഒമ്പത് മുതല് ആരംഭിക്കും. സ്ഥാനാര്ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് പേപ്പര് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില് സജ്ജീകരിച്ച് സീല് ചെയ്ത് പോളിങിനായി തയ്യാറാക്കുന്ന പ്രക്രിയയാണ് കമ്മീഷനിംഗ്. സ്ഥാനാര്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില് 30 ടേബിളുകളും 10 മോക്ക്‌പോള് സെഷനുകളും ക്രമീകരിച്ചാണ് കമ്മീഷനിംഗ് നടത്തുകയെന്ന് വരണാധികാരി സര്വേ ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു.