എറണാകുളം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും ഐസിഡിഎസ് കൊച്ചി അര്‍ബന്‍ 1 ഉം 2 ഉം സംയുക്തമായി വോട്ടവകാശ ബോധവത്ക്കരണ വെബിനാര്‍ സംഘടിപ്പിച്ചു. സ്വീപ് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ബീന പി. ആനന്ദ് ക്ലാസ്സ് നയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വോട്ടര്‍മാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ആയിരത്തിലധികം വോട്ടര്‍മാരുള്ള ബുത്തുകളെ രണ്ടായി വിഭജിച്ചു. ഇത് വോട്ടിംഗ് സുഗമമാക്കാന്‍ സഹായകമാവുമെന്ന് അവര്‍ പറഞ്ഞു. രാവിലെ 7 മുതല്‍ വൈകിട്ട് 7 മണി വരെയാണ് വോട്ടിംഗ് സമയം. വൈകിട്ട് 6 മുതല്‍ 7 മണി വരെ പോളിംഗ് ഉദ്യോഗസ്ഥര്‍ പി പി ഇ കിറ്റ് ധരിച്ച് കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ പൊന്നുമോന്‍, സി ഡി പി ഒ ഇന്ദു വി. എസ്, സൂപ്പര്‍വൈസര്‍ രേണുക എ. പി എന്നിവര്‍ സംസാരിച്ചു.