കൊച്ചി: സംസ്ഥാന ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഒഴിവു വരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ (ജനറല്‍)നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുളളവരും, 35 വയസോ അതിനു മുകളിലോ പ്രായമുളളവരും, ധനതത്വം, നിയമം, കൊമേഴ്‌സ, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും, കഴിവും, ആര്‍ജവവും ഉളളവരും ആയിരിക്കണം. നിയമന കാലാവധി  5 വര്‍ഷം വരെയോ, 67 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റുകളിലും, ജില്ലാ സപ്ലൈ ഓഫീസിലും, ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളിലും വെബ്‌സൈറ്റിലും ലഭ്യമാണ്.
അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം, നിശ്ചിത അപേക്ഷ ഫോറത്തില്‍ മെയ് 30-ന് മുമ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ജില്ലാ കളക്ടര്‍മാരില്‍ നിന്ന് ചുരുക്കപ്പട്ടിക തയാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്ക് യാത്രാബത്തയോ മറ്റു ചെലവുകളോ അനുവദിക്കുന്നതല്ല.