സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ബാങ്ക് പരീക്ഷാപരിശീലനം നല്കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷാഫോറവും വിശദ വിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ ജൂണ്‍ അഞ്ചിനകം ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.
ബിരുദ തലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുകയുളളൂ.