മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനത്തിന്റെ പ്രോമോ വീഡിയോ ഇപ്പോള്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ദൃശ്യാനുഭവത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്ഷികാഘോഷത്തോടാനുബന്ധിച്ച് കാഞ്ഞങ്ങാട് നടക്കുന്ന പ്രദര്‍ശന മേളയിലെ ഐ ടി ഡിപ്പാര്‍ട്മെന്റ് സ്റ്റാളിലാണ് ഈ നവീന ദൃശ്യാനുഭവം ഒരുക്കിയിരിക്കുന്നത്. കേരള സര്‍ക്കാരിന് വേണ്ടി സി-ഡിറ്റാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ സോഫ്റ്റ്വെയറും അനുബന്ധ സേവനങ്ങളും തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ എളുപ്പത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.ഇന്നുകൂടി ഈ വെര്‍ച്ച്യല്‍ ദൃശ്യാനുഭവം പ്രദര്‍ശനത്തില്‍ ലഭ്യമാകും.
