ഹരിത വയനാടിന്റെ സംരക്ഷണനത്തിനായി ബോധവത്കരണവുമായി ഭൂമിയും ഞാനും ആല്‍ബം പുറത്തിറക്കി. കളക്‌ട്രേറ്റ് ചേംബറില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ആല്‍ബം പ്രകാശനം ചെയ്തു. വയനാടിന്റെ കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് വരണ്ടുണങ്ങിയ പ്രകൃതിയുടെ നേര്‍ക്കാഴ്ചയാണിത്. അനുദിനം മാഞ്ഞുപോകുന്ന വയലുകളും കുളിരും പച്ചപ്പുമെല്ലാം പ്രമേയമാക്കി യുവാക്കളുടെ കൂട്ടായ്മയാണ് ഭൂമിയും ഞാനും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വയനാടിന്റെ പശ്ചാത്തലത്തില്‍ ആല്‍ബം തയ്യാറാക്കിയത്. വയനാടിന്റെ പച്ചപ്പുകള്‍ വീണ്ടെടുക്കാന്‍ യുവതലമുറയേയും കുട്ടികളെയും ബോധവത്കരിക്കുക എന്നതാണ് ലക്ഷ്യം. ജില്ലാ ഹരിതകേരള മിഷന്റെ പ്രശംസയും ഇതിനകം ഈ ആല്‍ബത്തിന് ലഭിച്ചു. ഭൂമിയും ഞാനും ആല്‍ബത്തിന്റെ സംവിധാവനവും ആശയാവിഷ്‌കാരവും രചനയും സത്താര്‍ കല്‍പ്പറ്റയുടെതാണ്. സി.എ.ശിവകുമാറാണ് ആല്‍ബത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫി രഞ്ജിത്ത് ഓംകാറിന്റേതാണ്. സരുണാണ് ഗാനരചയിതാവ്. ജില്ലയുടെ വരള്‍ച്ചാ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആല്‍ബം പ്രദര്‍ശിപ്പിക്കാനാണ് അണിയറയിലുള്ളവരുടെ തീരുമാനം. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാധാകൃഷ്ണന്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അജിത്ത്കുമാര്‍, അസി. ടൂറിസം ഓഫീസര്‍ വി. സലീം, വി. അരുണ്‍കുമാര്‍, സത്താര്‍ കല്‍പ്പറ്റ, സി.എ. ശിവകുമാര്‍, വന്ദന ഷാജു എന്നിവര്‍ പ്രാകാശന ചടങ്ങില്‍ പങ്കെടുത്തു.
