തിരുവനന്തപുരം: പൊതുജനങ്ങളിൽ തെരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനമായുള്ള ജില്ലാതല സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ(സ്വീപ്പ്) പരിപാടിയുടെ ഭാഗമായി അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തിരുവനന്തപുരം വിമൻസ് കോളജിലെ 40 വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു ഫ്‌ളാഷ് മോബ്.
ആര്യനാട്, വെള്ളനാട് എന്നിവിടങ്ങളിലാണ് അരുവിക്കര മണ്ഡലത്തിലെ പരിപാടി സംഘടിപ്പിച്ചത്. കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകളിലായിരുന്നു ആ മണ്ഡലങ്ങളിലെ ഫ്‌ളാഷ് മോബ്. വിവിധ മണ്ഡലങ്ങളിലെ വരണാധികാരികൾ, ജില്ലാ സ്വീപ്പ് ടീം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.