കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 50 കടന്നു.ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞപ്പോള്‍ പോളിംഗ് 52.41 രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 52.41 ശതമാനവും സ്ത്രീകള്‍ 50.63 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 23.87 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.