കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 60 ശതമാനത്തോടടുക്കുന്നു.ഉച്ചയ്ക്ക് ശേഷം 3.30 ആയപ്പോള്‍ പോളിംഗ് 59.91 രേഖപ്പെടുത്തി. പുരുഷന്‍മാര്‍ 61.20 ശതമാനവും സ്ത്രീകള്‍ 58.69 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 27.68 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.
