കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് ശതമാനം 66 ശതമാനത്തോടടുക്കന്നു. വൈകിട്ട് 4.30 ന് പോളിംഗ് 65.93 ശതമാനമായി. പുരുഷന്‍മാര്‍ 66.32 ശതമാനവും സ്ത്രീകള്‍ 65.56 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 31.48 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.
