കാസർഗോഡ്: ജില്ലയില്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളും പരിസരവും ശുചിയാക്കാന്‍ കര്‍മ്മനിരതരായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍. ഞായറാഴ്ച പോളിംഗ് സെന്റുകളും ബൂത്തുകളും അണു നശീകരണം നടത്തി സജ്ജമാക്കിയതു മുതല്‍ നിയമ തെരഞ്ഞെടുപ്പിനായുള്ള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വോട്ട് ചെയ്യാനെത്തുന്ന കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന കൈയുറയും മറ്റ് ജൈവ-മാലിന്യങ്ങളും ശേഖരിച്ച് സംസ്‌കരിക്കാനുള്ള ഉത്തരവാദിത്വവും ഇവര്‍ക്കാണ്.
ഒരു പോളിംഗ് ബൂത്തില്‍ ഒരാളെന്ന നിലയില്‍ ജില്ലയിലെ എല്ലാ ബൂത്തിലും ഹരിത കര്‍മ്മ സേനാംഗങ്ങളുടെ സേവനം ലഭ്യമായിരുന്നു. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് പുറമെ കുടുംബശ്രീ പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടഖയിരുന്നു.