വിവിധ ആധാര്‍ സേവനങ്ങള്‍ ലഭ്യമാക്കി څസമഗ്രچമേളയില്‍ ഐടി വകുപ്പിന്‍റെ പവലിയന്‍. ഇനിയും ആധാര്‍ എടുക്കാത്തവര്‍ക്ക് മേളയിലെത്തി ആധാര്‍ എടുക്കാനും സൗകര്യമുണ്ട്. ഓണ്‍ലൈന്‍ പേയ്മെന്‍റുകള്‍, ഇന്‍റര്‍നെററ് ബാങ്കിങ് എന്നിവയെ കുറിച്ചെല്ലാം ഇവിടെ നിന്നുമറിയാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ ഫോം വാങ്ങാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
ആധാര്‍ രജിസ്ട്രേഷന്‍, ആധാറിലെ നിലവിലുളള തെറ്റുതിരുത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പാന്‍കാര്‍ഡ്, ബി.എസ്.എന്‍.എല്‍, ബാങ്ക്, റേഷന്‍ കാര്‍ഡ് എന്നിവ ആധാറുമായി ബന്ധിപ്പിക്കല്‍ എന്നിവയും മേളയിലെത്തി ചെയ്യാം. ആധാറുമായി ബന്ധപ്പെട്ട സംശയനിവാരണം, അടുത്തുള്ള ആധാര്‍, അക്ഷയകേനദ്രങ്ങള്‍ കണ്ടെത്തല്‍, വൈഫൈ ഹോട്ട് സ്പോട്ട് സേവനങ്ങള്‍ എന്നിവയും ഇവിടെ നിന്നും അറിയാം.