നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മോണിറ്ററിംഗ് സെല്‍ ഡയറക്‌ട്രേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ജില്ലകളിലെയും വിവരങ്ങള്‍ സെല്‍ പരിശോധിച്ച് ദിവസവും വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. വവ്വാലില്‍ നിന്നാണോ രോഗം പകര്‍ന്നതെന്നത് പരിശോധിക്കുന്നതിന് സാമ്പിള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലഭിക്കും. കേന്ദ്ര സംഘത്തോടൊപ്പം കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണറും എത്തിയിട്ടുണ്ട്. സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടര്‍ കോഴിക്കോടുണ്ട്. ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക ടീം അവിടെ പ്രവര്‍ത്തനം നടത്തുന്നു. വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നുള്ള പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
