തൃശ്ശൂർ: കല്ലേറ്റുംകര നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻ്റ് റീഹാബിലിറ്റേഷന്‍ സെന്‍ററിലെ ഓട്ടിസം ബോധവല്‍ക്കരണ പരിപാടി സ്പെക്ട്രം 2021ന്റെ ഭാഗമായി സംഘടിപ്പിച്ച കുക്കറി ഷോ ശ്രദ്ധേയമായി. ഓട്ടിസം ബാധിച്ച കുട്ടികൾക്കും അമ്മമാർക്കുമായി സംഘടിപ്പിച്ച കുക്കറി ഷോയിൽ ഓട്ടിസം സൗഹൃദ ലഘു ഭക്ഷണങ്ങളാണ് പരിചയപ്പെടുത്തിയത്.

ഓട്ടിസം ബാധിച്ച കുട്ടികളിൽ അസഹ്യമാകാത്തതും ഇവരുടെ ദൈനംദിന ജീവിതത്തിന് യോജിക്കുന്നതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചുള്ളതായിരുന്നു ലഘുഭക്ഷണങ്ങളെല്ലാം. സ്പെക്ട്രം 2021 ന്റെ ഭാഗമായി വെബിനാറുകള്‍, ഭിന്നശേഷി രംഗത്ത് എന്‍ ഐ പി എം ആറില്‍ നല്‍കി വരുന്ന ചികിത്സാ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രദര്‍ശനം, ഭിന്നശേഷിക്കാര്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ എന്നിവ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.