നിപ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 19 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ അഞ്ചുപേരെയും ഒബ്സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് ഐ.സി.യു. വില്‍ നാല് പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മിംസ് ആശുപത്രി ഐസിയുവില്‍ ഒരാളും ബേബി മെമോറിയല്‍ ആശുപത്രി ഐസിയുവില്‍ ഒരാളും ചികിത്സയിലുണ്ട്.
