സാക്ഷരതാ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛി ഹിന്ദി എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് മേയ് 31 വരെ അപേക്ഷിക്കാം. ഓരോ കോഴ്‌സിനും 2500 രൂപയാണ് ഫീസ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 2000 രൂപ. എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും സാക്ഷരതാ മിഷന്‍ ജില്ലാ ഓഫീസിലും തുടര്‍ വിദ്യാകേന്ദ്രങ്ങളിലും ലഭിക്കും. ഫോണ്‍: 0474-2798020, 9446534745, 9446793460.