കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍  എസ്.എസ്.എല്‍.സി/പ്ലസ് ടൂ/തത്തുല്യ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യരായ കുട്ടികളുടെ രക്ഷിതാക്കള്‍ ക്ഷേമനിധി അംഗത്വ നമ്പര്‍, പൂര്‍ണമായ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ക്ക് ലിസ്റ്റിന്റെയും വിഹിതമടച്ച രേഖകളുടെയും പകര്‍പ്പ് സഹിതം ഹാജരാക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വിലാസം – മാനേജര്‍, കേരള  മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസ്, പുതിയറ, കോഴിക്കോട്-673004.