വിഷു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ നാലു കോടി രൂപ പാലക്കാട് ജില്ലയില്‍ വിറ്റ H.B 378578 എന്ന ടിക്കറ്റിന് ലഭിച്ചു. തിരുവനന്തപുരം ശ്രീചിത്രാ ഹോമില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി. കെ. പ്രശാന്താണ് നറുക്കെടുത്തത്. മണ്‍സൂണ്‍ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു. 150 രൂപയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം നാലു കോടി രൂപയാണ്. ജൂലൈ 18 നാണ് നറുക്കെടുപ്പ്.