തിരുവനന്തപുരം വഴുതക്കാട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ വിവിധ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 29 ന് രാവിലെ 10 മുതല്‍ അഭിമുഖം നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ അന്ന് രാവിലെ 10 ന് ബയോഡേറ്റ, യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.  പ്രായപരിധി നിയമാനുസൃതം.  ഫോണ്‍ : 0471 2328184, 8547326805.  തസ്തിക, ഒഴിവ്, യോഗ്യത എന്നിവ ചുവടെ.
പാര്‍ട്ട് ടൈം ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ടീച്ചര്‍ (1): ഏതെങ്കിലും ഉപകരണ സംഗീതത്തില്‍ ബിരുദമോ ഡിപ്ലോമയോ/തത്തുല്യയോഗ്യതകളോ (കാഴ്ചയില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ മാത്രം),  മെയില്‍ മേട്രണ്‍ (1): എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത കൂടാതെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫസ്റ്റ് എയിഡ് സര്‍ട്ടിഫിക്കറ്റ് നേഴ്‌സിങ്ങ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ച് സേവനമനുഷ്ഠിക്കുവാന്‍ സന്നദ്ധരായിരിക്കണം.  ഫീമെയില്‍ മേട്രണ്‍ (1): എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത കൂടാതെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫസ്റ്റ് എയിഡ് സര്‍ട്ടിഫിക്കറ്റ് നേഴ്‌സിങ്ങ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.  ഹോസ്റ്റലില്‍ താമസിച്ച് സേവനമനുഷ്ഠിക്കുവാന്‍ സന്നദ്ധരായിരിക്കണം, മെയില്‍ ഗൈഡ് (1): എസ്.എസ്.എല്‍.സി/തത്തുല്യമായ യോഗ്യത.  ഫോര്‍ വീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന, ഫീമെയില്‍ ഗൈഡ് (1): എസ്.എസ്.എല്‍.സി/തത്തുല്യമായ യോഗ്യത. ഹോസ്റ്റലില്‍ താമസിച്ച് സേവനമനുഷ്ഠിക്കുവാന്‍ സന്നദ്ധരായിരിക്കണം, ആയ (1): മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ മുന്‍പരിചയം, ഹോസ്റ്റലില്‍ താമസിച്ച് സേവനമനുഷ്ഠിക്കുവാന്‍ സന്നദ്ധരായിരിക്കണം, വാച്ച് മാന്‍ (1) മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം ശാരീരിക ക്ഷമതയും മുന്‍പരിചയവും, സ്വീപ്പര്‍ (1) മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം ശാരീരിക ക്ഷമതയും മുന്‍പരിചയവും.