ആലപ്പുഴ: കോവിഡ് 19 വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളൊരുക്കി ജില്ല ഭരണകൂടം. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയും ഹരിപ്പാട് താലൂക്ക് ആശുപത്രിയും കോവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുന്നു. ഡബ്ലൂ ആന്റ് സി ആശുപത്രി ആലപ്പുഴ, ചേര്‍ത്തല താലൂക്ക് ആശുപത്രി, സെന്റ്വറി ആശുപത്രി എന്നിവ കോവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളായി പ്രവര്‍ത്തിക്കുന്നുണ്ട്.
മാധവാ ആശുപത്രി ഹരിപ്പാട്, ടൗണ്‍ ഹാള്‍ ആലപ്പുഴ, പി.എം. ആശുപത്രി മാവേലിക്കര, ഡി.സി. മില്‍സ്, ഐ.പി.സി. പ്രയര്‍ ഹാള്‍ ചെങ്ങന്നൂര്‍, എന്നിവ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളാക്കിയിട്ടുണ്ട്. കരീലകുളങ്ങര എല്‍മെക്‌സ് ആശുപത്രിയും വ്യാഴാഴ്ച മുതല്‍ സി.എഫ്.എല്‍.റ്റി.സി.യായി പ്രവര്‍ത്തനം ആരംഭിക്കും. സെന്റ് ജോസഫ് പാരിശ് ഹാള്‍ തണ്ണീര്‍മുക്കം, സ്വാമി നിര്‍മ്മലാനന്ദാ മെമ്മോറിയില്‍ ബാലഭവന്‍ കായംകുളം എന്നിവ ഡൊമിസ്റ്റീല്യറി കെയര്‍ സെന്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.