പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടെണ്ണലിന് നിയോഗിച്ചിട്ടുള്ള അഡീഷണല്‍ എ.ആര്‍.ഒ, മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍/ അസിസ്റ്റന്റ് എന്നിവര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 26, 27, 28 തിയ്യതികളില്‍ ഓണ്‍ലൈനായി നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കലക്ടറുമായ മൃണ്മയി ജോഷി അറിയിച്ചു. ഏപ്രില്‍ 23 മുതല്‍ ഏഴു ദിവസങ്ങളിലായി ജില്ലാ പഞ്ചായത്തില്‍ നടത്താനിരുന്ന പരിശീലന പരിപാടികളാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടത്തുന്നത്.