ഏപ്രില്‍ 22 മുതല്‍

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15 (കൊന്നമൂട്ടില്‍ പടി മുതല്‍ ചക്കാലപ്പടി വരെയും, റേഷന്‍കട മുക്ക് മുതല്‍ തട്ടേക്കുന്ന് വരെയും), തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴ് (പുത്തൂര്‍ പടി മുതല്‍ മാന്താനം റോഡിന് തെക്ക് വശം പടിഞ്ഞാറെ പുര വരെയുള്ള ഭാഗം), വടശേരിക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, വാര്‍ഡ് നാല് (സെന്റ് ജോണ്‍സ് പള്ളി മുതല്‍ കുരിശുമൂട്, മഥനി മഠം വരെയുള്ള റോഡിന്റെ ഇരുവശങ്ങളും), അയിരൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മൂന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച് (കണിയാംപാറ കോളനി, കെപിഎംഎസ് ജംഗ്ഷന്‍ മുതല്‍ സെന്റ് മേരീസ് ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങള്‍), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (നല്ലൂര്‍ ഭാഗം, വയല വടക്ക് ഇണ്ടിളയപ്പന്‍ ക്ഷേത്രം മുതല്‍ മാവും പാറ വരെയുള്ള ഭാഗങ്ങള്‍ )എന്നീ പ്രദേശങ്ങളില്‍ ഏപ്രില്‍ 22 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി പ്രഖ്യാപിച്ചത്.