പത്തനംതിട്ട: പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്‍പത്, വാര്‍ഡ് 13 (ചെറുപുഞ്ച കുരീക്കാട്, വഞ്ചിമുക്ക് കുരിശടി ഭാഗങ്ങള്‍), വാര്‍ഡ് 19 (കൊല്ലയിക്കല്‍ – തെങ്ങമം ഭാഗങ്ങള്‍), മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത്, വാര്‍ഡ് 13 (താലൂക്ക് ആസ്ഥാന ആശുപത്രി ജംഗ്ഷന്‍ മുതല്‍ കൈപ്പറ്റ ജംഗ്ഷന്‍ വരെ ഭാഗങ്ങള്‍), പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 (കുളനടക്കുഴി കോളനി ഭാഗം), റാന്നി പെരുന്നാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് അഞ്ച്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഒന്ന് (പരിയാരം ഭാഗം) എന്നീ പ്രദേശങ്ങളെ ഏപ്രില്‍ 23 മുതല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി റ്റി.എല്‍. റെഡ്ഡി ഉത്തരവ് പുറപ്പെടുവിച്ചു.
