ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ സെന്ററിൽ കോവിഡ് വാക്‌സിനേഷൻ പുരോഗതി വിലയിരുത്തുന്നതിനും സുഗമമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിനുമായി നോഡൽ ഓഫിസറെ നിയോഗിച്ചായി ജില്ലാ കളക്ടർ അറിയിച്ചു. സ്‌പെഷ്യൽ തഹസിൽദാർ എൻ. ബാലസുബ്രഹ്മണ്യമാണ് നോഡൽ ഓഫിസർ. ജില്ലാ വികസന കമ്മിഷണർ വിനയ് ഗോയലിനാണ് മേൽനോട്ട ചുമതല.
