മലപ്പുറം: കോവിഡ് വ്യാപന സാഹചര്യത്തില്‍ നിലമ്പൂര്‍ മേഖലയിലെ പട്ടികവര്‍ഗകോളനികളില്‍ മലപ്പുറം ജെ.എസ്.എസിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ ബോധവത്ക്കരണവും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും നടത്തി. വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍  കരുളായി ഗ്രാമപഞ്ചായത്തിലെ നെടുങ്കയം കോളനിയിലെ 45 വയസിനുമുകളിലുള്ള 50 ഓളം ആളുകള്‍ക്ക് ഓണ്‍ലൈനായി നടത്തി. നെടുങ്കയം ആദിവാസി  കോളനിയില്‍ നടന്ന ബോധവല്‍ക്കരണ, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം പി.വി. അബ്ദുള്‍ വഹാബ് എം.പി. നിര്‍വഹിച്ചു.

വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് കോളനി നിവാസികളെ ബോധ്യപ്പെടുത്തി. ഷെഡ്യൂള്‍ അനുസരിച്ച് കുത്തിവെയ്പ്പിനായി വാഹനസൗകര്യം ഏര്‍പ്പെടുത്തും. മലപ്പുറം ജെ.എസ്.എസ് ആണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കുത്തിവെയ്പ്പിനായി റോട്ടറി ക്ലബിന്റെ സഹായവും നല്‍കുന്നുണ്ട്. വാര്‍ഡ് അംഗങ്ങളായ അബ്ദുറഹിമാന്‍, ഷീബ പൂഴിക്കുത്ത്, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ, പ്രോഗ്രാം ഓഫീസര്‍  സി.ദീപ, കോളനി മൂപ്പന്‍ ശിവരാജന്‍ എന്നിവര്‍ പങ്കെടുത്തു.