സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി 2021-22 ബാച്ചിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൻമേൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തിയതി മേയ് അഞ്ച് വൈകിട്ട് അഞ്ച് മണിവരെയാണ്. ജനറൽ വിഭാഗം അപേക്ഷയിൻമേലുള്ള പരാതികൾ അതതു സഹകരണ പരിശീലന കേന്ദ്രം/ കോളേജ് ഫ്രിൻസിപ്പാൾമാർക്കും സഹകരണസംഘം ജീവനക്കാർ അവ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി, സംസ്ഥാന  സഹകരണ യൂണിയൻ, ഊറ്റുകുഴി, പി.ബി. നമ്പർ 1 എന്ന വിലാസത്തിലും നൽകണം. ലിസ്റ്റ് സംസ്ഥാന സഹകരണ യൂണിയന്റെ വെബ്‌സൈറ്റായ  www.scu.kerala.gov.in ലഭ്യമാണ്.