മലപ്പുറം: കോവിഡ് 19 വ്യാപനം മലപ്പുറം ജില്ലയില്‍ സങ്കീര്‍ണ്ണമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 3,000ല്‍ കൂടുതലായി തന്നെ തുടരുകയാണ്. ബുധനാഴ്ച (ഏപ്രില്‍ 28) മാത്രം ജില്ലയില്‍ 3,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 31.8 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. ബുധനാഴ്ച രോഗബാധിതരായവരില്‍ അധിക പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ തന്നെയാണ് രോഗം ബാധിച്ചിട്ടുള്ളത്.

3,549 പേരാണ് ഇത്തരത്തില്‍ വൈറസ് ബാധിതരായത്. 116 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിതരില്‍ 17 പേര്‍ പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെയായി 666 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

അതേസമയം 721 പേര്‍ ബുധനാഴ്ച രോഗമുക്തരായി. ഇപരുള്‍പ്പെടെ രോഗമുക്തി നേടി ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 1,30,227 ആയി. ജില്ലയില്‍ നിലവില്‍ 31,942 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 29,111 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 779 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 232 പേരും 357 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.