കാസര്‍ഗോഡ് :  ജില്ലയിൽ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി ആരോഗ്യ വകുപ്പ് .ചെറുവത്തൂരിലെഹോട്ടലുകൾ ,പഴം പച്ചക്കറി ,മത്സ്യ മാർക്കറ്റുകൾ ,ഷോപ്പിംഗ് സെന്ററുകൾ എന്നിവിടങ്ങളിൽ കോവിഡ് -19 മാനദണ്ഡങ്ങളെക്കുറിച്ചു ബോധവൽക്കരണം നടത്തുകയും കോവിഡ് -19 മാനദണ്ഡങ്ങളടങ്ങിയ ബോധവൽക്കരണ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു .

ജില്ലാ മലേറിയ ഓഫീസർ വി.സുരേശൻ,ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ ,സാമൂഹികാരോഗ്യ കേന്ദ്രം പബ്ലിക്ക് ഹെൽത്ത് നഴ്സ് ഉഷ .പി .വി, ജൂനിയർ ഇൻസ്പെക്ടർമാരായ പി.ടി.മോഹനൻ, .പി .വി മഹേഷ് കുമാർ, ബാലകൃഷ്ണൻ .എം വി, രതീഷ്.എൽ.ടി, നവനീത് എന്നിവർ നേതൃത്വം നൽകി.