ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഇന്നലെ (ഏപ്രിൽ 29) 2043 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 2033 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഏഴുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1853 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 89427 പേർ രോഗ മുക്തരായി. 14542 പേർ ചികിത്സയിലുണ്ട്. 20.42 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.